Thursday, March 6, 2014

ചെട്ടികുളങ്ങര ഭഗവതീ ക്ഷേത്രം

ചെട്ടികുളങ്ങര ഭഗവതീ ക്ഷേത്രം
 കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രം. ഭദ്രകാളിയാണ് ഇവിടത്തെ പ്രധാന വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം. ദിവസേന മൂന്നു നേരം പൂജ.  ബാലകന്‍, ഗണപതി, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവയാണ് ഉപദേവതമാര്‍. 


കുംഭമാസത്തിലെ ഭരണി നാളിലാണ് പ്രധാന ആഘോഷം. അന്ന് നാനാജാതി മതസ്ഥരായ ആളുകള്‍ ഭേദവിചാരങ്ങളില്ലാതെ ക്ഷേത്രത്തില്‍ നിന്ന് കഞ്ഞിയും പുഴുക്കും കഴിക്കാറുണ്ട്. കുതിരമൂട്ടില്‍ കഞ്ഞി സദ്യ എന്നാണ് ഇതിനു പറയാറ്.
 കുംഭഭരണി കൂടാതെ മീനത്തിലെ അശ്വതി നാളിലും ഇവിടെ കെട്ടുകാഴ്ച നടക്കും. കുട്ടികളുടെ കെട്ടുകാഴ്ച എന്നാണ് ഇത് അറിയപ്പെടുന്നത്. 
 നാലമ്പലത്തിന്‍റെ വാതിലുകളിലും ക്ഷേത്രത്തിന്‍റെ ചുവരുകളിലും മനോഹരമായ ശില്‍പ്പങ്ങളുണ്ട്. ചാന്താട്ടവും കുത്തിയോട്ടവുമാണ് പ്രധാന വഴിപാടുകള്‍. അര്‍ച്ചന, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ വേറെയും. 
 കൊല്ലം - ആലപ്പുഴ ദേശീയ പാതയില്‍ കായംകുളത്തെത്തി അവിടെ നിന്നും മാവേലിക്കരയ്ക്കുള്ള റോഡില്‍ ആറു കിലോമീറ്റര്‍ പോയാല്‍ ചെട്ടികുളങ്ങരയായി.

കുത്തിയോട്ടവരവ്
 
വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്. എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക.

മകരത്തിലെ ഭരണി കഴിഞ്ഞു വരുന്ന മകയിരം നാളില്‍ കൈനീട്ടപ്പറ - ഇത് പുരാതന തറവാടായ ചെമ്പോലില്‍ നിന്നാണ്.

പൂയം മുതല്‍ പറയ്ക്കെഴുന്നള്ളിപ്പാണ്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, മേനാംപള്ളി, നടൈക്കാവ് എന്നീ പതിമൂന്ന് കരകളില്‍ നിന്നാണ് പറയെടുപ്പ്.

കുംഭ ഭരണി നാളില്‍ പത്ത് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന കുത്തിയോട്ടം നടക്കും.



കുംഭഭരണി
 മീനമാസത്തിലെ അശ്വതിക്ക് കുട്ടികളുടെ വഴിപാടായി നാനൂരില്‍ പരം കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലെത്തുക. അതുകൊണ്ട് ചിലരിത് കെട്ടുകാഴ്ചയേക്കാള്‍ പ്രധാനമായ ആഘോഷമായി കരുതുന്നു.
മീന ഭരണി